Monday, June 22, 2009

മരുഭുമികള്‍ ഉണ്ടാവുന്നത്

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് .ഒരു കാല്‍ സ്വപ്നത്തിലും മറുകാല്‍ കര്‍മ്മത്തിലുമായി ഒരു യാത്ര.അതിന് അവനെ/അവളെ പ്രചോദിപ്പിക്കുന്ന ഒരു ആശയം ഒരു ആദര്‍ശം ഉണ്ടായേ തീരു.ആ ആദര്‍ശത്തിന്റെ തിരി വെട്ടം കെട്ട് പോകുമ്പോള്‍ നിരാശതയുടെ പടുകുഴിയിലേക്ക് അവന്‍ പതിക്കും.ഭക്തിയുടെ ,മദ്യത്തിന്റെ ,ഭോഗത്തിന്റെ,ഉപഭോഗത്തിന്റെ ഏതെങ്കിലും ഒരു ലഹരി അവനെ ഭരിക്കും.ലോകത്തിലെ എല്ലാ പാലങ്ങളുടെയും,അണക്കെട്ടുകളുടെയും തകര്‍ച്ചയെക്കാളും വലുതാണ് മനുഷ്യ വംശത്തെ നയിച്ചു കൊണ്ടിരിക്കുന്ന വിശ്വാസങ്ങളുടെയും ,പ്രത്യയ ശാസ്ത്രങ്ങളുടെയും തകര്‍ച്ച.കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് അതാണ്.