Monday, June 22, 2009

മരുഭുമികള്‍ ഉണ്ടാവുന്നത്

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് .ഒരു കാല്‍ സ്വപ്നത്തിലും മറുകാല്‍ കര്‍മ്മത്തിലുമായി ഒരു യാത്ര.അതിന് അവനെ/അവളെ പ്രചോദിപ്പിക്കുന്ന ഒരു ആശയം ഒരു ആദര്‍ശം ഉണ്ടായേ തീരു.ആ ആദര്‍ശത്തിന്റെ തിരി വെട്ടം കെട്ട് പോകുമ്പോള്‍ നിരാശതയുടെ പടുകുഴിയിലേക്ക് അവന്‍ പതിക്കും.ഭക്തിയുടെ ,മദ്യത്തിന്റെ ,ഭോഗത്തിന്റെ,ഉപഭോഗത്തിന്റെ ഏതെങ്കിലും ഒരു ലഹരി അവനെ ഭരിക്കും.ലോകത്തിലെ എല്ലാ പാലങ്ങളുടെയും,അണക്കെട്ടുകളുടെയും തകര്‍ച്ചയെക്കാളും വലുതാണ് മനുഷ്യ വംശത്തെ നയിച്ചു കൊണ്ടിരിക്കുന്ന വിശ്വാസങ്ങളുടെയും ,പ്രത്യയ ശാസ്ത്രങ്ങളുടെയും തകര്‍ച്ച.കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് അതാണ്.

9 comments:

Rejeesh Sanathanan said...

മരുഭൂവിലും കാണില്ലേ ഒരു മരുപ്പച്ച.......

സന്തോഷ്‌ പല്ലശ്ശന said...

സാറെ ബ്ളോഗ്ഗ്‌ ലോകത്തേക്കു സ്വാഗതം....നമ്മള്‍ കണ്ടിരുന്നു മുംബൈയില്‍ ഇ. എമ്‌. എസ്‌. അനുസ്മരണത്തിന്‍റെ ഭഗമായി മുംബയില്‍ വന്നപ്പോള്‍ ഓര്‍ക്കാന്‍ സധ്യത കുറവാണ്‌...സാരമില്ല അഭിനന്ദനങ്ങള്‍.

നാസര്‍ കാരക്കുന്ന് said...

Try something to overcome this crisis.

സമാന്തരന്‍ said...

ബൂലോകത്തില്‍ അങ്ങയുടെ മഹനീയ സാന്നിദ്ധ്യത്തിനു നന്ദി.

ഒരു ആദര്‍ശം.
പരസ്പരാശ്രിതമായ , സംസ്കാര സമ്പന്നമായ ഒരു സാധാരണ സമൂഹം നിലനിന്നത് ,എന്താണെന്റെ ആദര്‍ശം എന്ന് തിരിച്ച് ചിന്തിക്കാതെ തന്നെ ജീവിത വൃത്തിയില്‍ അത് ഉള്‍ക്കൊള്ളീച്ചു കൊണ്ടാണു.മഴക്കാലത്ത് വിശറി വേണ്ടെന്നും ഒരു ചേമ്പിലയെങ്കിലും വേണമെന്നുമുള്ളതുപോലെ ജീവിതത്തോടും ജീവനോടും ഒട്ടിനില്‍ക്കുന്ന ചില ചിന്തകളായിരുന്നു അത്.
ലോകത്താകമാനം സാംസ്കാരിക നിര്‍മ്മാണവും അപനിര്‍മ്മാണവും അളവതിരുകളില്ലതെ നടക്കുന്നതിനിടയില്‍ നമ്മുടെ ചെറിയ സമൂഹത്തില്‍ നിന്നു പോലും ചിലരെ കാണാതാകുന്നത് കേരളത്തെ ഗ്രസിച്ചിരിക്കുന്ന ചികിത്സ വൈകിപ്പോയൊരു അനാരോഗ്യാവസ്ഥയുടെലക്ഷണം തന്നെയാണ്‍..

Promod P P said...

സഖാവേ സുസ്വാഗതം

ഓർമ്മ ഉണ്ടൊ എന്നറിയില്ല. വർഷം 20 ഇൽ അധികമായി. പണ്ട് പാലക്കാട് എൻ‌ജിനീറിങ് കോളേജിൽ ഉണ്ണിയോടൊപ്പം ഉണ്ടായിരുന്ന ആളാണ് (ഉണ്ണി സത്താർ)

താങ്കളുടെ എഴുത്ത് കൊണ്ട് ബൂലോഗം സമ്പുഷ്ടമാകട്ടെ

അഭിവാദ്യങ്ങൾ

Prem Nizar Hameed said...

Happy to see you here. You express your concerns for Kerala life only. But I think it has an ascendancy over the whole world. The certain recessions or deteriorations are visible on various political sides in different ways. I feel it when I often conduct a world wide tour with my short comments, just sitting in front of my computer in Riyadh. Say from ABC News to Zee News or Arab News to Washington Post. It is a good experience to have the pros and cons of the current issues from many readers around the world. Short comments give more effective than what the lengthy articles do. We expect more from you.

Navodaya said...

Pratheekshakal kedathe sookshikkam.

red salute
Abdul Rasheed / Saudi Arabia

dileep kumar said...

namukku koottethode rakthaskikalakam................or edathupkasha ekopana samithiyil cheram....enthe ...bale besh.!!!!!!!!!!!!

ramachandran said...

ഓരോ കാലത്തും ഓരോന്നല്ലേ ഫാഷന്. നുമ്മ പണ്ട് കമ്യൂണിസ്റ്റായീനൂ..ഇപ്പോം നുമ്മക്കു പറ്റിയകമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടോ.. ഒക്കെ അഴിമതിയാന്നേ..ആ കാണ്ങ്രസ്സുകാരെക്കണ്ടില്ലയോ തങ്കപ്പെട്ട മനൂസേര്. ഇനി അവരെ ഉള്ളൂ വിപ്ലവം നടത്താന് എന്നു പറയുന്നതാണല്ലോ ഇക്കാലത്തെ ഒരു ഫാഷന്. അങ്ങിനെ കമ്യൂണിസം അരച്ചു കലക്കി കുടിച്ച് എന്ന ഭാവവും സകല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും പരമപുച്ഛവുമുള്ളവനാണ് ഇക്കാലത്തെ മാത്രുകാ കമ്യൂണിസ്റ്റ്. അവരങ്ങിനെയൊന്നും പുറത്തിറങ്ങില്ല. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നൊരിക്കല് പോലും ഉറക്കെവിളിച്ചിട്ടുണ്ടായിരിക്കില്ല. ഒരു പോസ്റ്ററുപോലും ഒട്ടിച്ചിട്ടുണ്ടായിരിക്കില്ല. പക്ഷെ കേരളത്തിലെയും ലോകത്തിലേയും തന്നെ കമ്യൂണിസം മുഴുവന് ഇവരിലൂടെയാണ് ഉണ്ടായതെന്നാണ് വെപ്പ്. കുറെ മുന്‍കമ്യൂണിസ്റ്റുകള്.. നാണമില്ലേ ഇവര്‍ക്കൊക്കെ